NEWS

ഒമാന്‍ ദേശീയദിനം: പൊതുസ്ഥലങ്ങളിലെ ആഘോഷപ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, ലംഘിച്ചാല്‍ തടവ് ശിക്ഷ

മസ്‌കത്ത്∙ ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍, പൊതുസ്ഥലങ്ങളില്‍ മുഖം മറച്ചുകൊണ്ട് തങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാതിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഒമാനിലെ ശിക്ഷാനിയമത്തിലെ 295-ാം വകുപ്പ് പ്രകാരം, വ്യക്തികളെ തിരിച്ചറിയുന്നതിന് തടസ്സമാകുന്ന രീതിയില്‍ മുഖാവരണങ്ങളോ മറ്റ് വേഷവിധാനങ്ങളോ ധരിക്കുന്നത് കുറ്റകരമായാണ് കണക്കാക്കുന്നത്.

Fashion ⏭️

Back to top button