ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ അശ്ലീല ചാറ്റ് വിവാദം; പങ്കാളിയുടെ പ്രതികരണം ചർച്ചയാകുന്നു

മുംബൈ ∙ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാർ അനാവശ്യ വിവാദങ്ങളുടെ നിഴലിൽ. താരത്തിന്റെതെന്ന് അവകാശപ്പെടുന്ന അർധനഗ്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് സംഭവങ്ങളുടെ തുടക്കം. ബാത്ത്റൂമിൽ ടവൽ മാത്രം ധരിച്ചുകൊണ്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് പകർത്തിയ സെൽഫി ചിത്രങ്ങൾ സ്നാപ്ചാറ്റ് വഴിയാണ് പുറംലോകമറിഞ്ഞത്. ഇത്തരമൊരു ചിത്രം പങ്കുവെച്ചതിനൊപ്പം തന്നെ, മറ്റു ചില പെൺകുട്ടികളോട് അവരുടെ സ്വകാര്യ ചിത്രങ്ങൾ അയച്ചുതരണമെന്ന് താരം ആവശ്യപ്പെട്ടതായും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ തെളിയിക്കുന്നതെന്ന് പറയപ്പെടുന്ന ചാറ്റ് സ്ക്രീൻഷോട്ടുകളും ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഈ സംഭവത്തിൽ ബിസിസിഐ അടിയന്തരമായി ഇടപെടണമെന്നും താരത്തിനെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്. എങ്കിലും, ഈ വിവാദ വിഷയത്തിൽ ഗുർനൂർ ബ്രാറോ ബിസിസിഐ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് ഗുർനൂർ. പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിനെ പ്രതിസന്ധിയിലാക്കി ഇത്തരം വാർത്തകൾ പുറത്തുവരുന്നത്.
ഇതിനിടെ, മൻമീത് കൗർ എന്ന യുവതിയുമായി ഗുർനൂർ ബ്രാർ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ഗുർനൂറുമായുള്ള ബന്ധം മൻമീത് ഉപേക്ഷിച്ചുവെന്ന രീതിയിലും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പഞ്ചാബ്, ഗുജറാത്ത് ടീമുകളിലെ മികച്ച പ്രകടനത്തിലൂടെയാണ് ഗുർനൂർ ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.




