‘ഗ്യാനേഷ് കുമാറിന് ഇലക്ഷൻ കമ്മീഷന്റെ തലപ്പത്ത് തുടരാൻ അർഹതയില്ല’; കെഎസ്ടിപി അഴിമതിയിൽ തുറന്നടിച്ച് മലയിൻകീഴ് വേണുഗോപാൽ

മലയിൻകീഴ് വേണുഗോപാൽ, ഗ്യാനേഷ് കുമാർ
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അടിയന്തരമായF ആ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് മലയിൻകീഴ് രാമകൃഷ്ണൻ. കെഎസ്ടിപി അഴിമതിയുടെ പേരിൽ 2006 ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടുപോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിബെൽ കമ്പനിയിലെ എഞ്ചിനീയറായ മലേഷ്യൻ പൗരന്റെ ആത്മഹത്യയ്ക്ക് കാരണം അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഉൾപ്പടെയുള്ളവരുടെ അഴിമതിയാണെന്നും മലയിൻകീഴ് വേണുഗോപാൽ ആരോപിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കെഎസ്ടിപി അഴിമതിക്കേസിനെക്കുറിച്ച് മനസിലാക്കാനായതെന്നും വേണുഗോപാൽ പറഞ്ഞു. ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരളത്തിലെ ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായി ഇന്നലെ ഫോണിലൂടെ ബന്ധപ്പെട്ടു. ഈ വിഷയത്തിൽ ഒരു പുനരന്വേഷണം ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ കേരളത്തിന്റെ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹം നേതൃത്വം കൊടുത്ത പദ്ധതികൾക്ക് ഒരുപാട് വീഴ്ചവന്നു. അതേകുറിച്ച് സത്യസന്ധവും അടിയന്ത്രവുമായ ഒരന്വേഷണത്തിന് ഉത്തരവിടണമെന്ന് അപേക്ഷിച്ചുകൊണ്ട് ആദ്യഘട്ട അന്വേഷണത്തിൽ എനിക്ക് ലഭ്യമായ വിവരങ്ങൾ സഹിതം പരാതി സമർപ്പിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.
മലേഷ്യൻ പൗരന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് കൃത്യാമായി പറയുന്നുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നൊരാൾ ഇന്ത്യപോലുള്ളൊരു ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്ത് ഒരുദിവസംപോലും ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. അന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്.




