NEWS

അളവിൽ കവിഞ്ഞ മദ്യശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, വയനാട്ടിലെത്തിക്കും

ആന്റോ അഗസ്റ്റിൻ

കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ആന്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 55എ നിയമവിരുദ്ധമായ മദ്യം കടത്തും കൈവശം വയ്ക്കലുമാണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. 55ഐ അനധിക-ത മദ്യവിൽപനയോ അനധികൃതമായി വിൽപന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വയ്ക്കുന്ന കുറ്റമാണ്.

വീട്ടിലെ പരിശോധനയ്ക്കിടെ ​​​വൈ​​​ൻ​​​ ​​​അ​​​ട​​​ക്കം​​​ ​​​വി​​​ല​​​കൂ​​​ടി​​​യ​​​ 67.5​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വി​​​ദേ​​​ശ​​​ ​​നി​​​ർമി​​​ത​​​ ​​​മ​​​ദ്യമാണ് ​​​ ​​​ക​​​ണ്ടെ​​​ത്തിയത്. ​​​ലി​​​റ്റ​​​റി​​​ന് 50000​​​ ​​​രൂ​​​പ​​​യ്ക്ക് ​​​മു​​​ക​​​ളി​​​ൽ​​​ ​​​വി​​​ല​​​യു​​​ള്ള​​​ ​​​മ​​​ദ്യം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പി​​​ടി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം. എ​​​സ്.​​ഐടി ​​​അം​​​ഗ​​​മാ​​​യ​​​ ​​​വ​​​യ​​​നാ​​​ട് ​​​ക്രൈം​​​ ​​​ബ്രാ​​​ഞ്ച് ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​പി.​​​എ​​​ൽ.​​​ഷാ​​​ജു​​​വി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​റെ​​​യ്ഡ്.​​​ ഇന്നലെ ​​​രാ​​​വി​​​ലെ​​​ ആറ്​​​ ​​​മ​​​ണി​​​ക്ക് ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​വൈ​​​കി​​​ട്ട് 6.15​​​ ​​​വ​​​രെ​​​ ​​​നീ​​​ണ്ടു.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​ബ​​​ന്ധു​​​ക്ക​​​ളെ​​​ന്ന് ​​​ പ​​​റ​​​ഞ്ഞെ​​​ത്തി​​​യ​​​വ​​​രെ​​​ ​​​അ​​​ക​​​ത്തേ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ല്ല.

English Summary

Reporter TV owner Anto Augustine was arrested by Excise in Kochi over the discovery of 67.5 liters of foreign liquor at his Wayanad ancestral home. He faces charges under multiple Abkari Act sections, including illegal possession and sale. Augustine will be produced before the Bathery Judicial First Class Magistrate Court.

Read News ⏭️

Back to top button