BUSINESS

യുഎസ് ഫെഡ് നിരക്ക് ഉയര്‍ത്തി; കുത്തനെ ഇടിഞ്ഞ് ആഗോള സ്വര്‍ണ്ണവില, ഇന്ത്യയില്‍ വിദേശ നിക്ഷേപം പുറത്തേക്ക്


RBI MPC: 2023-ന് ശേഷം ആദ്യമായി ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 0.25% ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. നിരക്കുകള്‍ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതോടെ 3.75% – 4.00% എന്ന റേഞ്ചിലേക്ക് ഉയര്‍ന്നു. ഫെഡ് തീരുമാനത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഡോളര്‍ ശക്തമാകുകയും, സ്വര്‍ണ്ണവില കുത്തനെ ഇടിയുകയും ചെയ്തു. ഡോളര്‍ കരുത്താര്‍ജിക്കുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപം (FII) പുറത്തേക്ക് ഒഴുകുമെന്ന ആശങ്ക ശക്തമാണ്. ഇത് സാധാരണക്കാരന്റെ നിക്ഷേപങ്ങളെയും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാം.നിരക്ക് ഉയര്‍ത്താനുള്ള കാരണംയുഎസില്‍ ഉപഭോക്തൃ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്എതിന് മുകളില്‍ തുടരുകയാണ്. നിലവില്‍ ഇത് ഏകദേശം 3.4% ആണ്. ഈ സാഹചര്യത്തില്‍ വായ്പാ ചെലവ് വര്‍ധിപ്പിച്ച് ഉപഭോക്താക്കളുടെയും, ബിസിനസുകളുടെയും ചെലവഴിക്കല്‍ കുറയ്ക്കാനും, അതുവഴി സാമ്പത്തിക വ്യവസ്ഥയെ തണുപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ഫെഡ് ശ്രമിക്കുന്നത്.സ്വര്‍ണ്ണവില ഇടിയുന്നുആഗോള വിപണിയില്‍ എണ്ണ കുതിക്കാന്‍ തുടങ്ങിയത് മുതല്‍ ഡോളര്‍ ശക്തമാണ്. ഇതേത്തുടര്‍ന്ന് സ്വര്‍ണ്ണവില താഴേയ്ക്കായിരുന്നു. നിലവില്‍ ഫെഡ് നിരക്കുയര്‍ത്തിയതോടെ ഡോളര്‍ വീണ്ടും ശക്തമായി. പലിശ നിരക്ക് ഉയരുമ്പോള്‍ യുഎസ് ട്രഷറി ബോണ്ടുകളില്‍ നിന്നും, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും മികച്ച പലിശ വരുമാനം ലഭിക്കും. സ്വര്‍ണ്ണത്തിന് പലിശയോ ഡിവിഡന്റോ ലഭിക്കാത്തതിനാല്‍ നിക്ഷേപകര്‍ ബോണ്ടുകളിലേക്ക് പണം മാറ്റുന്നു.അതായത് പലിശ വര്‍ധന യുഎസ് ഡോളറിന്റെ മൂല്യം കൂട്ടും. ആഗോളതലത്തില്‍ സ്വര്‍ണ്ണ വ്യാപാരം ഡോളറിലായതിനാല്‍, ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്നത് ചെലവേറിയതാകുകയും, ഡിമാന്‍ഡ് കുറഞ്ഞ് വില താഴുകയും ചെയ്യുന്നു.നിലവിലെ സ്വര്‍ണ്ണവിലആഗോള വിപണിയില്‍ നിലവില്‍ സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് ഏകദേശം 4,270.41 യുഎസ് ഡോളറാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.51% (21.95 ഡോളര്‍) കുറവ് രേഖപ്പെടുത്തി. 30 ദിവസത്തിനിടെ വിലയില്‍ 1.66% (72.60 ഡോളര്‍) കുറവുണ്ടായി. 6 മാസത്തിനിടെ വില 14.19% (709.67 ഡോളര്‍) ഇടിഞ്ഞിട്ടുണ്ട്. അതേസമയം ഡോളര്‍ ശക്തമായതോടെ ഈ വിലയിടിവ് ഇന്ത്യന്‍ സ്വര്‍ണ്ണവിപണിയില്‍ വലിയ തോതില്‍ പ്രതിഫലിക്കണമെന്നില്ല. ഡോളര്‍- രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ് ഇതിനു കാരണം.ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെയുഎസില്‍ ബോണ്ട് റിട്ടേണ്‍ ഉയരുന്നതോടെ ഇന്ത്യ പോലുള്ള ഉയര്‍ന്ന വളര്‍ച്ചയുള്ള വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പണം പിന്‍വലിച്ച് യുഎസ് വിപണിയിലേക്ക് മാറാം. ഇത് ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിദേശനിക്ഷേപം പുറത്തേയ്ക്ക് ഒഴുകാന്‍ വഴിവയ്ക്കും. യുഎസ് ഡോളര്‍ ശക്തമാകുന്നതോടെ ഇന്ത്യന്‍ രൂപയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിയും.രൂപയുടെ മൂല്യം കുറയുന്നത് ക്രൂഡ് ഓയില്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂട്ടുകയും, രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുകയും ചെയ്യും. മൂലധന ചോര്‍ച്ചയും, രൂപയുടെ തകര്‍ച്ചയും തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അടക്കമുള്ള ആഗോള കേന്ദ്ര ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കാതെ വരികയോ, നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വരികയോ ചെയ്യാം. ഒക്‌ടോബര്‍ 5 മുതല്‍ 7 വരെ നിശ്ചയിച്ചിരിക്കുന്ന ആര്‍ബിഐ പണനയം കൂടുതല്‍ പ്രധാനമാകുന്നു.


Read News

Back to top button