NEWS

സൗന്ദര്യ വർധക ചികിത്സകൾക്കായി സമ്പാദ്യം മുഴുവൻ ഉപയോഗിച്ചു; 75കാരി ചെലവാക്കിയത് 4 കോടിയോളം രൂപ


ബെയ്ജിങ്∙ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച സമ്പാദ്യം മുഴുവൻ സൗന്ദര്യ ചികിത്സയ്ക്കായി ഉപയോഗിച്ച് 75കാരി. ചൈനയിലാണ് സംഭവം. യു എൻ ആണ് തന്റെ കൈവശമുണ്ടായിരുന്ന നാലുകോടിയോളം രൂപ സൗന്ദര്യ വർധക ചികിത്സകൾക്കായി ഉപയോഗിച്ചത്. ഒരേ സ്ഥാപനത്തിൽ തന്നെയാണ് വർഷങ്ങളായി യു എൻ സൗന്ദര്യ  ചികിത്സകൾ നടത്തിയിരുന്നത്. യോങ്ചി ബ്യൂട്ടി ആൻഡ് ഹെയർ ഡ്രെസിങ് കമ്പനിയുടെ ഒരു ശാഖയും അവരുടെ മെഡിക്കൽ ക്ലിനിക്കിലുമാണ് യു എൻ 2016 മുതൽ എത്തിയിരുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കിൻ ടൈറ്റനിങ്, ത്രെഡ് ലിഫ്റ്റുകൾ,  മസാജുകൾ, പുരികം ടാറ്റൂ ചെയ്യൽ, ലിപ് ടാറ്റൂയിങ് ഉൾപ്പെടെ നിരവധി ചികിത്സകളാണ് ഇവർ ചെയ്തത്. എന്നാൽ ഉയർന്ന തുക ഈ ക്ലിനിക്കിൽ നിന്ന് യു എന്നിൽ നിന്ന് ഈടാക്കിയെന്ന് മകൾ ആരോപിച്ചു. 


Fashion ⏭️

Back to top button