NEWS

മൂത്രമൊഴിക്കാൻ പുറത്തിറങ്ങി, പിന്നാലെ ഓടി; കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ പ്രതി


ഗുരുഗ്രാം∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ പ്രതി കല്യാൺ ബൈൻസ്‌ല പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാൻ പോകുന്നു എന്ന വ്യാജേന പുറത്തിറങ്ങിയ ശേഷമാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഓടി രക്ഷപ്പെടുന്നതിനിടെ ഇയാൾ നിലത്തു വീണു. പിന്നാലെ പൊലീസ് ഇയാളെ വീണ്ടും പിടികൂടി. നിലവില്‍ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. രാജസ്ഥാനിലെ ദൗസയിൽനിന്നാണ് കല്യാണിനെ പൊലീസ് നേരത്തെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്ക് റൈഡറും കണ്ടന്റ് ക്രിയേറ്ററുമായ സന എന്ന യുവതിയെ കല്യാണും ലവ്‌നിഷും കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും പിന്നീട് ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്തത്. ബൈക്കിന്റെ ആക്‌ഷൻ ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ സംഭവം വൻ വിവാദമായിരുന്നു.


Fashion ⏭️

Back to top button