NEWS
ശബരിമല: അവലോകന യോഗം ചേർന്നു; വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമല തീർഥാടനം ആരംഭിച്ച ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ വീഴ്ച പാടില്ലെന്നു മണ്ഡല, മകരവിളക്ക് തീർഥാടന അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കൺട്രോൾ റൂം തുറക്കണം. പമ്പ, ശബരിമല, ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പമ്പയിൽ അടിയുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കണം. പ്രസാദവിതരണത്തിനു സാമഗ്രികളുടെ ലഭ്യത , കെട്ടിടങ്ങളുടെ ഉറപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി സുരക്ഷ എന്നിവ ഉറപ്പാക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടുനടത്തുന്ന ഇടത്താവളങ്ങളുടെ നിർമാണം വേഗത്തിലാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ദേവസ്വം മരാമത്ത് വിഭാഗത്തിനെതിരെ മുഖ്യമന്ത്രി
Fashion ⏭️


