NEWS

പാഠഭാഗം വായിച്ചപ്പോൾ വാക്ക് തെറ്റി; അഞ്ചലിൽ വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ


കൊല്ലം ∙ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. ഫോക്കസ് ട്യൂഷൻ സെന്ററിലെ അധ്യാപകനായ സൂഫിയാനെതിരെയാണ് പരാതി. അഞ്ചൽ കരുകോൺ സ്വദേശികളായ റിയാസ് – റെജീന ദമ്പതികളുടെ മകൾക്കാണ് മർദനം ഏറ്റത്. ക്ലാസിൽ പാഠഭാഗം വായിച്ചപ്പോൾ ഒരു വാക്ക് തെറ്റിയതിനാണ് അധ്യാപകൻ മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയുടെ കാലുകളിൽ പല തവണ അടിയേറ്റതിന്റെ പാടുകൾ ഉണ്ടെന്നും കുടുംബം പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Fashion ⏭️

Back to top button