NEWS
അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം ∙ അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം പിടിയിലായത്. പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ പ്രതി, കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ശരീരത്തിൽ ഒഴിക്കുകയായിരുന്നു. തീകൊളുത്താനുള്ള ശ്രമത്തിനിടെ പരിഭ്രാന്തരായ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
Fashion ⏭️


