NEWS
‘മൂവാറ്റുപുഴ ജില്ലാ രൂപീകരണം അനിവാര്യം; സാധ്യതകളും കടമ്പകളും പൊതുജനാഭിപ്രായവും പ്രധാന ഘടകം’: മന്ത്രി അനൂപ് ജേക്കബ്

മൂവാറ്റുപുഴ ജില്ലാ രൂപീകരണം വീണ്ടും സജീവ ചർച്ചാവിഷയമായിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശൻ തന്നെ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജില്ലാ രൂപീകരണ വിഷയത്തിന് പതിറ്റാണ്ടുകളുടെ പഴക്കവും രാഷ്ട്രീയ വഴക്കവുമുണ്ട്. കെ.കരുണാകരൻ 1982ൽ ഉയർത്തിയ ഈ വിഷയം അന്നത്തെ കേരള കോൺഗ്രസിന്റെ ഘടനയെ തന്നെ പൊളിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്ന വാദങ്ങളുണ്ട്. കേരള കോൺഗ്രസിലെ ശക്തനായ നേതാവായിരുന്ന ടി.എം.ജേക്കബ് പിന്നീട് പാർട്ടിയിൽ നിന്ന് ഇറങ്ങിവന്ന് കേരള കോൺഗ്രസ് (ജേക്കബ്) രൂപീകരിച്ചതും ചരിത്രം. മൂവാറ്റുപുഴ ജില്ലാ വിഷയം വീണ്ടും ശക്തമാകുമ്പോൾ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ അനൂപ് ജേക്കബ് ഈ വിഷയത്തോട് പ്രതികരിക്കുന്നു.? കേരള കോൺഗ്രസിന്റെ ചരിത്രത്തോടു തന്നെ ചേർന്നുനിൽക്കുന്നതാണ് മൂവാറ്റുപുഴ ജില്ലാ രൂപീകരണ ആവശ്യം എന്നു പറയാം. അവര് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതുപോലെ താങ്കളുെട പിതാവായ ടി.എം.ജേക്കബും മൂവാറ്റുപുഴ ജില്ലാ രൂപീകരണ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളയാളാണ്. അതു സംബന്ധിച്ച എന്തെങ്കിലും ഓർമ്മകൾ പങ്കുവയ്ക്കാമോ?∙ അതൊരു പ്രശ്നം തന്നെയാണ്. കാരണം പിറവം നിയോജകമണ്ഡലത്തിൽ എറണാകുളത്തോട് ചേർന്നു കിടക്കുന്ന ആറോളം പഞ്ചായത്തുകളുണ്ട്. അപ്പോൾ അങ്ങനെയുള്ള പഞ്ചായത്തുകളുടെ സാഹചര്യങ്ങളും അവരുടെ അഭിപ്രായങ്ങളും ഒക്കെ ആരായേണ്ടതായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കേണ്ടതായിട്ടുണ്ട്. തിരുവാങ്കുളം, ചോറ്റാനിക്കര, മുളന്തുരുത്തി എല്ലാം എറണാകുളത്തോട് ചേർന്ന് കിടക്കുകയാണ്. ജില്ലാ ഭരണകൂടമുള്ള കാക്കനാടുമായിട്ട് അഞ്ചോ പത്തോ കിലോമീറ്റർ പോലും ദൂരമില്ലാത്ത സ്ഥലങ്ങളാണ് അതെല്ലാം. അതേസമയം എന്റെ നിയോജകമണ്ഡലത്തിലെ കിഴക്കൻ പഞ്ചായത്തുകളായ കൂത്താട്ടുകുളം, തിരുമാറാടി, പിറവം, പാമ്പാക്കുട ഉൾപ്പെടെയുള്ള സ്ഥലങ്ങളൊക്കെ മൂവാറ്റുപുഴയോട് ചേർന്ന് കിടക്കുകയാണ്. അപ്പോൾ ഇതിനെക്കുറിച്ച് ചർച്ച വരുമ്പോൾ ഇക്കാര്യങ്ങളും പരിഗണിക്കണം. ഈ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ജില്ലാ രൂപീകരണത്തിലേക്ക് പോകുന്നത്. ഭൂമിശാസ്ത്രപരമായ അതിന്റെ സാഹചര്യങ്ങളും സാധ്യതകളും കടമ്പകളും പൊതുജനാഭിപ്രായവും ഒക്കെ ഒരു പ്രധാന ഘടകമായിരിക്കും.
Fashion ⏭️


