NEWS

കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി


കൊച്ചി ∙ കുംഭമേള വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മുൻപ് അനുവദിച്ച സംരക്ഷണം റദ്ദാക്കിയതിനെ തുടർന്ന് പെൺകുട്ടി നേരിട്ടെത്തി രേഖാമൂലം അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. പെൺകുട്ടിയുടെ അപേക്ഷ പരിഗണിച്ച് വനിതാ എഎസ്ഐയെ സംരക്ഷണത്തിനായി നിയോഗിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. തനിക്കെതിരെ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കഴിഞ്ഞ മാസം പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 19ന് കോടതി സംരക്ഷണം അനുവദിച്ചിരുന്നു. എന്നാൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ വിലാസത്തിലോ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് സാധിക്കുന്നില്ലെന്നും, ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കാണാതാകുന്നത് ഹർജിക്കാരിയുടെ പതിവായി മാറിയിട്ടുണ്ടെന്നും സർക്കാർ പിന്നീട് കോടതിയെ അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇടക്കാല ഉത്തരവിലൂടെ നൽകിയ സംരക്ഷണം ഹൈക്കോടതി പിൻവലിച്ചത്.


Fashion ⏭️

Back to top button