NEWS
ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ അഗ്നിശമന സേനയുടെ വാഹനം മറിഞ്ഞു; 6 പേർക്ക് പരുക്ക്

പാലാ ∙ അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 6 പേർക്ക് പരുക്ക്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42) നെയ്യാറ്റിൻകര സ്വദേശി രാംലാൽ (41), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം (44), വാമനപുരം സ്വദേശി വി.ആർ അഭിലാഷ് (44), ചേർത്തല സ്വദേശി വി. അഭിലാഷ് (46) ,ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് (58) എന്നിവർക്കാണ് പരുക്കേറ്റത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടിൽ തുലാപ്പളളിയിൽ വച്ചാണ് അപകടത്തിൽപെട്ടത്.
Fashion ⏭️


