NEWS
‘ബാഗിൽ പണവുമായി വിദ്യാർഥി നേതാവിന്റെ സെൽഫി, കാർ വാങ്ങി യുവനേതാവ്; ആരോപണങ്ങൾ അന്വേഷിക്കാൻ ബിജെപി ഓഡിറ്റ് സംഘം

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് ബിജെപി ഓഡിറ്റ് സംഘം അന്വേഷിക്കും. എല്ലാ വർഷവും നിയോജകമണ്ഡലം തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ ഓഡിറ്റ് നടത്താറുണ്ടെന്നും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിനാൽ അതിന്റെ ഫണ്ട് കൈകാര്യം ചെയ്തതുകൂടി സ്വാഭാവികമായും പരിശോധിക്കുമെന്നും ഓഡിറ്റിനു നേതൃത്വം നൽകുന്നവർ പറഞ്ഞു. നിയമസഭാ മണ്ഡലങ്ങളിൽ ഭാരവാഹികളും സ്ഥാനാർഥികളും ഓഡിറ്റിന് ഹാജരാകും.ഫണ്ട് തിരിമറിയെക്കുറിച്ചു പുറത്തുവന്ന വിവരങ്ങൾ ഓഡിറ്റ് സംഘം നിരീക്ഷിക്കുന്നുണ്ട്. ബിജെപി കേന്ദ്ര കമ്മിറ്റി സൗജന്യമായി നൽകിയ പതാകകൾ 2 ലക്ഷം രൂപ വീതം വാങ്ങി നേതാക്കൾ മണ്ഡലം കമ്മിറ്റികൾക്കു മറിച്ചുവിറ്റതായി പരാതിയുണ്ട്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ഇതു നടന്നതെന്നു പരിശോധിക്കും.
Fashion ⏭️


