NEWS

യുദ്ധം ചെങ്കടലിലേക്ക്; ഹൂതികളോട് തയാറാകാൻ ഇറാൻ, ഇനി ‘ബാബ് അൽ-മന്ദേബ്’, താഴ്ന്ന് എണ്ണവില, കൂപ്പുകുത്തി സ്വർണവില


യുഎസും ഇറാനും തമ്മിലെ യുദ്ധം ഇനി പുതിയതലത്തിലേക്ക്. ലോക വിപണിയിലേക്കുള്ള ക്രൂഡോയിൽ ഉൾപ്പെടെയുള്ള ചരക്കുഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിനെ ‘പൂട്ടിയിട്ട’ ഇറാൻ, ബദൽപ്പാതയായ ചെങ്കടലിലെ ‘ബാബ് അൽ-മന്ദേബും’ അടയ്ക്കാൻ യെമനിലെ ഹൂതികളോട് തത്വത്തിൽ നിർദേശിച്ചുകഴിഞ്ഞു. ചെങ്കടലും അടയുന്നത് പശ്ചിമേഷ്യയിലെ ചരക്കുനീക്കത്തെ പൂർണമായും സ്തംഭിപ്പിക്കും. ഇത് ലോകവിപണിക്ക് കനത്ത പ്രഹരമാകും. എണ്ണവില, കപ്പൽ ഗതാഗത ഫീസ്, ഇൻഷുറൻസ് നിരക്ക് തുടങ്ങിയവ കത്തിക്കയറുന്നത് ഇന്ത്യയിലുൾപ്പെടെ പണപ്പെരുപ്പം കുതിക്കാനിടയാക്കും. ലോക വിപണിയിലേക്ക് പ്രതിദിനം 2.1 കോടി ബാരൽ ക്രൂഡോയിൽ എത്തുന്ന പാതയാണ് ഹോർമുസ്. ഈ കടലിടുക്ക് അടഞ്ഞതുതന്നെ ആഗോള സമ്പദ്മേഖലയ്ക്ക് ആഘാതമായിരുന്നു. പ്രതിദിനം 40-60 ലക്ഷം ബാരൽ ക്രൂഡോയിൽ നീക്കമുള്ള പാതയാണ് ബാബ് അൽ-മന്ദേബ്. യെമനെയും ജിബൂട്ടിയെയും വേർതിരിക്കുന്ന 18 മൈൽ വീതിയുള്ള കടലിടുക്കാണിത്.അടിക്കുമെന്ന് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ


Fashion ⏭️

Back to top button