‘ഇത് ചെയ്തവർ ഉത്തരം പറയേണ്ടിവരും, എന്റെ സൽപ്പേരിന് കളങ്കം വരുത്തുകയാണ് അവരുടെ ലക്ഷ്യം’

അന്ന രേഷ്‌മ രാജൻ
തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ എഡിറ്റ് ചെയ്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അന്ന രേഷ്‌മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. സംഭവത്തിൽ കേരള പൊലീസിനും സൈബർ സെല്ലിനും നടി പരാതി നൽകി.
‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും അംഗീകരിക്കാനാവാത്തതും എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്. ഞാൻ ഈ അക്കൗണ്ടിനെതിരെ റിപ്പോർട്ട് ചെയ്യും. ഈ ചിത്രം എഡിറ്റ് ചെയ്ത ആൾ ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും. നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകും. ദയവായി ഇത്തരം ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്’- നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
English Summary
Actress Anna Reshma Rajan has strongly condemned the malicious circulation of an edited image of her on social media. She released details of the Instagram account responsible and filed a complaint with the Kerala Police and Cyber Cell. Rajan stated the obscene and defamatory image violates her privacy and dignity, vowing legal action against those involved and urging others not to support such content.
RELATED TOPICS: ANNA RESHMA RAJAN, ANNA RESHMA FAKE IMAGE, CYBER CRIME COMPLAINT, MALAYALAM ACTRESS NEWS, SOCIAL MEDIA PHOTO CONTROVERSY
Business ⏭️


