NEWS
ശ്രീകണ്ഠപുരത്ത് യുവാവിനെ ബന്ധു കഴുത്തറുത്ത് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

കണ്ണൂർ ∙ ശ്രീകണ്ഠപുരം പൂപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു. ഒഡിഷ സ്വദേശി ഫിലിപ് (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഫിലിപ്പിന്റെ സഹോദരിയുടെ ഭർത്താവ് രമേശനെ കുടിയാൻമല പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തു മണിയോടെ മറ്റു തൊഴിലാളികളാണ് ഫിലിപ്പിനെ കുളിമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിലിപ്പും രമേശനും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ഇന്നലെ രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും തൊഴിലാളികൾ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ രമേശനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. രമേശനും ഫിലിപ്പും ഒരുമിച്ചായിരുന്നു താമസം. വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് രമേശൻ പൊലീസിനോട് പറഞ്ഞത്.
Fashion ⏭️


