NEWS

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു; മൃതദേഹം കഷണങ്ങളാക്കി കാട്ടിൽ തള്ളി


മുംബൈ ∙ നവി മുംബൈയിൽ 50 കാരനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇതോടെ 11 മാസമായി മറച്ചുവച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. 2025 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്. 2026 ഏപ്രിലിൽ ബലിറാമിന്റെ സഹോദരൻ സുനിതയെ കാണാനെത്തിയപ്പോഴാണ് സംശയം തോന്നിയത്. ബലിറാമിന്റെ കാണാതാകലിനെക്കുറിച്ച് സുനിത നൽകിയ മറുപടികളിലെ വൈരുദ്ധ്യമാണ് സഹോദരനിൽ സംശയമുണ്ടാക്കിയത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്.


Fashion ⏭️

Back to top button