NEWS

ഒളിച്ചോട്ടം തടയാൻ സംസ്ഥാനങ്ങൾക്ക് എങ്ങനെ കഴിയും? പോക്‌സോ ഒളിച്ചോടുന്ന കൗമാരക്കാർക്ക് ബാധകമോ?– സുപ്രീംകോടതി


ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പ്രണയിതാക്കൾ ഒളിച്ചോടുന്നതു തടയാൻ സംസ്ഥാന സർക്കാരുകൾക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീംകോടതി. ഉഭയസമ്മതത്തോടെ കൗമാരക്കാർ ലൈംഗികബന്ധത്തിലേർപ്പെടുന്നതിൽ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന കാര്യം മുൻനിർത്തിയായിരുന്നു കോടതിയുടെ ചോദ്യം. കൗമാരക്കാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം സംബന്ധിച്ചു സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ബെഞ്ച്.പെൺകുട്ടികൾക്ക് അവരുടെ പങ്കാളിക്കൊപ്പം ഒളിച്ചോടുമ്പോൾ കുടുംബത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാൻ രക്ഷിതാക്കൾ ക്രിമിനൽക്കേസുകളിൽ അഭയം തേടുന്നുവെന്നും ജഡ്ജിമാരായ ബി.വി.നാഗരത്ന, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.


Fashion ⏭️

Back to top button