NEWS
കാമുകിയെ കുത്തിക്കൊന്നു, പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി യുവ എൻജിനീയർ ജീവനൊടുക്കി; രണ്ടായി മുറിഞ്ഞ് മൃതദേഹം

ഛണ്ഡിഗഡ് ∙ ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് (25), ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിനി ഇഷാര അയൂബി (25) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരേ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇഷാര അയൂബിയെ വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. ജോലിസ്ഥലത്ത് അന്വേഷിച്ചപ്പോൾ ഇഷാര അന്ന് ഓഫിസിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇഷാരയുടെ ഫോൺ ഗുരുഗ്രാം സെക്ടർ-55 ലുള്ള ശ്രേഷ്ഠ് മാലിക്കിന്റെ താമസസ്ഥലത്തുണ്ടെന്ന് കണ്ടെത്തിയത്.
Fashion ⏭️


