NEWS

‘ഗോമൂത്രം കുടിപ്പിച്ചു, മന്ത്രവാദത്തിനു മുടി പറിച്ചെടുത്തു’; മുൻ എംപിയുടെ കുടുംബത്തിനെതിരെ മരുമകളുടെ പരാതി


മുംബൈ ∙ മുൻ എംപിയും ശിവസേന (ഉദ്ധവ് പക്ഷം) നേതാവുമായ വിനായക് റാവുത്തിന്റെ കുടുംബത്തിനെതിരെ പരാതിയുമായി യുവതി. വിനായക് റാവുത്തിന്റെ മരുമകളായ ഗിരിജ റാവുത്ത് ഭർത്താവിന്റെ വീട്ടിൽ വച്ച് തന്നെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചതായും ആൾദൈവങ്ങളെ സന്ദർശിക്കാൻ പ്രേരിപ്പിച്ചതായുമാണ് കാട്ടി പരാതി നൽകിയത്. മന്ത്രവാദ ചടങ്ങുകൾക്കായി തന്റെ മുടി പറിച്ചെടുത്തതായും ഗിരിജ ആരോപിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയിൽ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം പൊലീസ് കേസെടുത്തു. ശിവസേന നേതാവായ വിനായക് റാവുത്ത്, ഭർത്താവ് ഗിതേഷ് റാവുത്ത്, ഫിറോസ് ബാബ, കാസി ബാബ എന്നീ ആൾദൈവങ്ങൾ തുടങ്ങിയവർക്കെതിരിയെയാണ് പൊലീസ് കേസെടുത്തത്. വിവാഹശേഷം വർഷങ്ങളോളം തന്നെ ഭർത്തൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഗിരിജ പരാതിയിൽ പറയുന്നു. എന്നാൽ മരുകളുടെ ആരോപണങ്ങൾ വിനായക് റാവുത്ത് തള്ളി. മകനുമായുള്ള തർക്കത്തിന്റെ പേരിലാണ് യുവതിയുടെ ഈ ആരോപണങ്ങൾ എന്നാണ് ശിവസേന നേതാവ് പറയുന്നത്.


Source link

Back to top button