NEWS

സഹോദരന്റെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ സഹോദരിയും മരിച്ചു


കോഴിക്കോട് ∙ സഹോദരന്റെ മരണ വാര്‍ത്ത അറിഞ്ഞ് മരണ വീട്ടിലെത്തിയ സഹോദരിയും മരിച്ചു. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസറും (50) മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി നസീമയും (47) ആണ് മരിച്ചത്. രാവിലെയാണ് നാസര്‍ മരണപ്പെട്ടത്. ഈ വാര്‍ത്തയറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തെസ്‌നിയാണ് നാസറിന്റെ ഭാര്യ. മക്കള്‍: സിയ ഫാത്തിമ, ഹയ ഫാത്തിമ. സഹോദരങ്ങള്‍: മമ്മദ് കോയ, മൊയ്തീന്‍ കോയ, പരേതരായ ആലിക്കോയ, സിദ്ദീഖ്.വെസ്റ്റ് മാങ്കാവിലെ എം.വി നജീബിന്റെ (ചന്ദ്രിക ദിനപത്രം, പന്നിയങ്കര മേഖല മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി) ഭാര്യയാണ് മരിച്ച നസീമ. മക്കള്‍ : ദഹബീന, മുഹമ്മദ് യാസിം (യൂത്ത് ലീഗ് പന്നിയങ്കര മേഖല ട്രഷറര്‍), നഷ്വിന്‍ നവ്വാഫ് (എംഎസ്എഫ് സൗത്ത് മണ്ഡലം സെക്രട്ടറി). മരുമകന്‍: ഹാരിസ് ചേളാരി. രണ്ടു പേരുടെയും കബറടക്കം കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ നടത്തി.


Source link

Back to top button