NEWS
നീറ്റ് പരീക്ഷ നടത്തിപ്പിൽ കേന്ദ്രസര്‍ക്കാരിനെ പ്രശംസിക്കണമെന്ന് വി.മുരളീധരൻ, ഭേദഗതി വോട്ടിനിട്ട് തള്ളി; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം ∙ നീറ്റ് പരീക്ഷാ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളെയും രക്ഷാകര്‍ത്താക്കളെയും ആശങ്കയിലാക്കിയ ക്രമക്കേടില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെയും ഭാവി ജീവിതത്തെയും നിര്‍ണയിക്കുന്ന അതീവപ്രധാന്യമുള്ള പ്രവേശനപരീക്ഷയുടെ വിശ്വാസ്യത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രമേയം അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. പരീക്ഷാനടത്തിപ്പിലെ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്നിട്ടും അവയുടെ ഗൗരവം അംഗീകരിക്കാതെ ഫലപ്രദമായ തിരുത്തലുകള്‍ വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വിവിധ പ്രവേശനപരീക്ഷകളിലും വീഴ്ച പതിവാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന സാഹചര്യവുമുണ്ടായി. ദേശീയ പ്രവേശനപരീക്ഷകളുമായി ബന്ധപ്പെട്ട് നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണം. പരീക്ഷാസമ്പ്രദായം സമഗ്രമായി പരിഷ്കരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രേംകുമാര്‍, ആര്യാടന് ഷൗക്കത്ത്, വി.മുരളീധരന് എന്നിവര്‍ ഭേദഗതികള്‍ അവതരിപ്പിച്ചു.
Source link


