NEWS
പിഎസ്സി പരീക്ഷ: യോഗ്യരായവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി

തിരുവനന്തപുരം∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) നടത്തുന്ന പരീക്ഷകളുടെ മൂല്യനിർണയത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്ന പശ്ചാത്തലത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അംഗം ജെ.എസ്.അഖിൽ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനും പരാതി നൽകി. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി വച്ചാണ് പിഎസ്സി ഒത്തുകളിക്കുന്നതെന്നും ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സമീപകാലത്ത് നടന്ന വിവിധ പിഎസ്സി പരീക്ഷകളുടെ മൂല്യനിർണയത്തിലും റാങ്ക് ലിസ്റ്റ് തയാറാക്കലിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. യോഗ്യരായ പല ഉദ്യോഗാർഥികളെയും പുറന്തള്ളി തങ്ങൾക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി സംശയമുണ്ട്. കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകളാണ് ഇത്തരം ക്രമക്കേടുകളിലൂടെ തകരുന്നത്. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനും വേണ്ടി നിലവിലെ മൂല്യനിർണയ പ്രക്രിയയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ജെ.എസ്.അഖിൽ ആവശ്യപ്പെട്ടു.
Source link


