NEWS

1.26 ലക്ഷത്തിൽ നിന്ന് 60,000ലേക്ക്, ‘ഡിജിറ്റൽ ഗോൾഡ്’ വിലയിൽ വൻ ഇടിവ്, ബിറ്റ്കോയിൻ തകരാനുള്ള കാരണമെന്ത്?


ലോകത്തിലെ ഏറ്റവും പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വിലയിൽ വൻ ഇടിവ്. മാസങ്ങൾക്കു മുൻപ് 1.26 ലക്ഷം ഡോളറായിരുന്ന ബിറ്റ്കോയിന്റെ വില 60000 ഡോളറിനു താഴേക്കു കൂപ്പുകുത്തി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ 58000 ഡോളർ നിലവാരത്തിലേക്കു വരെ വില ഇടിഞ്ഞു. 2025 ഒക്ടോബറിലായിരുന്നു ബിറ്റ്കോയിൻ 1.26 ലക്ഷം ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടത്. പിന്നീടിങ്ങോട്ടുള്ള ഇടിവു മൂലം ഇതോടെ ക്രിപ്റ്റോകറൻസി വിപണിയിൽ നിന്ന് 1.3 ട്രില്യൻ ഡോളറിലധികം മൂല്യമാണ് തുടച്ചുനീക്കപ്പെട്ടത്. ഡിജിറ്റൽ ഗോൾഡ്, ഡിജിറ്റൽ കറൻസി തുടങ്ങിയ പേരുകളിലും ബിറ്റ്കോയിൻ അറിയപ്പെടാറുണ്ട്.വിലയിടിവിന് പിന്നിലെ കാരണങ്ങൾ∙ഫെഡറൽ റിസർവിന്റെ കടുത്ത നിലപാടുകൾ– പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇല്ലാതാകുകയും പലിശ ഉയർത്തലിനു സാധ്യത കൂടുകയും ചെയ്തതു ബിറ്റ്കോയിനു തിരിച്ചടിയായി.


Source link

Back to top button