NEWS

കൊറിയൻ വിപണിയിൽ കൂട്ടക്കുരുതി; ഇന്ത്യയിലും പ്രകമ്പനം, 5.7 ലക്ഷം കോടി ചോർന്നു, കൂപ്പുകുത്തി മസ്കിന്റെ സ്പേസ്എക്സും


ഇറാനും യുഎസും തമ്മിൽ സമാധാനത്തിനായി കൈകൊടുത്തു; ഹോർമുസ് തുറന്നു, ഇറാന്റെ എണ്ണയ്ക്കുമേലുള്ള ഉപരോധം നീങ്ങി, എണ്ണവില ഇടിഞ്ഞു… ഇതെല്ലാം കരുത്താക്കി കുതിച്ചുമുന്നേറേണ്ട ഓഹരി വിപണികൾ പക്ഷേ, ആഗോളതലത്തിൽ ഇന്ന് നേരിട്ടത് കനത്ത തകർച്ച. ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പിയിൽ ‘കൂട്ടക്കുരുതി’ കണ്ടു. അതിന്റെ പ്രകമ്പനം ഇന്ത്യയിലുൾപ്പെടെ അലയടിച്ചു. സെൻസെക്സ് 950 പോയിന്റ് ഇടിഞ്ഞതോടെ, ബിഎസ്ഇയിലെ നിക്ഷേപക സമ്പത്തിൽ നിന്ന് അഥവാ കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിൽ നിന്ന് ഇന്നു ചോർന്നുപോയത് 5.7 ലക്ഷം കോടിയോളം രൂപ.എഐ (നിർമിതബുദ്ധി) അധിഷ്ഠിത സെമികണ്ടക്ടർ ചിപ്പുകളുടെ ഡിമാൻഡ് കുത്തനെ കൂടിയതിനെ തുടർന്ന് ഈ രംഗത്തെ കമ്പനികളുടെ ഓഹരികളിൽ സമീപകാലത്തുണ്ടായത് വലിയ മുന്നേറ്റമായിരുന്നു. കൊറിയൻ കമ്പനികളായ എസ്.കെ. ഹൈനിക്സ്, സാംസങ് എന്നിവ മുന്നേറ്റമുണ്ടാക്കിയ കമ്പനികളിൽ ചിലതാണ്. ഈ കമ്പനികളുടെ പ്രകടനത്തിന്റെ കരുത്തിൽ കോസ്പി സൂചിക കഴിഞ്ഞദിവസങ്ങളിൽ റെക്കോർഡ് നേട്ടവുമായി 9000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.ലോകത്തെ ഏറ്റവും വമ്പൻ ഐപിഒ നടത്തി ഓഹരി വിപണിയിൽ പ്രവേശിച്ച, ഇലോൺ മസ്കിന്റെ സ്പേസ്ക് കമ്പനിയുടെ ഓഹരികൾ നേട്ടത്തിന് ബ്രേക്കിട്ട് 16% ഇടിഞ്ഞു. 40,000 കോടി ഡോളറാണ് കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്ന് ഒലിച്ചുപോയത്; ഏകദേശം 38 ലക്ഷം കോടി രൂപ. ഐപിഒയ്ക്ക് ശേഷം സ്പേസ്എക്സ് ഓഹരിവില 50 ശതമാനത്തിലേറെ ഉയർന്നിരുന്നു.


Source link

Back to top button