NEWS

സ്വർണവില വീണ്ടും കൂടി; സമാധാന പ്രതീക്ഷയിൽ കൂടുതൽ മേലോട്ട്, ഇനി നിർണായകം ഈ കണക്കുകൾ


സ്വർണവില കേരളത്തിൽ വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 13,430 രൂപയിലെത്തി. പവൻ വില 320 രൂപ കയറി 1,07,440 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചതോടെയാണ് കേരളത്തിലും മാറ്റം. ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പുരോഗമിക്കുകയും ക്രൂഡോയിൽ വില കുറയുകയും ചെയ്തതാണ് സ്വർണവില കൂടാനിടയാക്കിയത്. സ്വിറ്റ്സർലൻഡിലെ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ പ്രതിനിധികളും മധ്യസ്ഥരായ ഖത്തറും പാക്കിസ്ഥാനും പ്രഖ്യാപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ തുടരാനും തീരുമാനമായി. ഇതോടെയാണ് ക്രൂഡോയിൽ വില ഇടിഞ്ഞത്. പണപ്പെരുപ്പ ഭീഷണിയും ഇതോടെ തണുത്തു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുകയും വില കൂടുകയുമായിരുന്നു. 


Source link

Back to top button