NEWS

നീറ്റ് പുനഃപരീക്ഷ; ഞായറാഴ്‌ച പ്രവർത്തിദിനമാക്കിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കൊച്ചി: നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഇന്ന് അവധി നൽകരുതെന്ന് വിചിത്ര നിർദേശത്തിനെതിരെ പ്രതിഷേധം. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശം തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഞായറാഴ്‌ച ആയിരുന്നിട്ടുകൂടി മെഡിക്കൽ ലീവ് പോലും എടുക്കാൻ കഴിയില്ലെന്ന നിബന്ധന പ്രയാസമുണ്ടാക്കുന്നതാണെന്നും നിർദേശം പാലിക്കില്ലെന്നും മെഡിക്കൽ വിദ്യാർത്ഥികൾ.

25 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതുന്ന ഒരു പരീക്ഷ പൂർണ സുകരക്ഷയിൽ നല്ല രീതിയിൽ നടത്താൻ കഴിയാത്തത് സർക്കാരിന്റെ കഴിവ്കേട്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താതെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ പൂട്ടിയിടുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല’ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പറയുന്നു.

കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിമുതൽ 5.15 വരെയാണ് പരീക്ഷ നടക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും ഇന്ന് പരീക്ഷ നടക്കും. മേയ് മൂന്നിന് നടന്ന മെഡിക്കൽപരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന വിവരം പുറത്തുവന്നതോടെയാണ് പരീക്ഷ റദ്ദാക്കിയത്.

നീറ്റ് പുന:പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ടെലിഗ്രാം ആപ് താൽക്കാലികമായി നിരോധിച്ചതിനെതിരെയും വലിയ വിമർ‌ശനങ്ങളുയരുന്നുപണ്ട്. സർക്കാരിന്റെ കഴിവുകേടാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.


Source link
NEWS

Back to top button