NEWS
മുഖം വികൃതമാക്കി, മൂക്കും ചെവിയും അറുത്തു; കാവൽക്കാരൻ കൊല്ലപ്പെട്ട കേസ്, നിർണായകമായി ഫോൺ കോൾ

ലക്നൗ∙ റായ്ബറേലിയിൽ 45 കാരനായ കാവൽക്കാരൻ കൊല്ലപ്പെട്ട കേസ് 72 മണിക്കൂറിനുള്ളിൽ തെളിയിച്ച് പൊലീസ്. താക്കൂർ ലെയ്ൻ ഖേര ഗ്രാമത്തിൽ ടാങ്ക് നിർമാണ സ്ഥലത്ത് കാവൽക്കാരനായിരുന്ന ബിന്ദ പ്രസാദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുവായ രാജ്കിഷോർ എന്നയാളെയാണ് അറസ്റ്റു ചെയ്തത്. നിർമാണ സ്ഥലത്തെ കട്ടിലിൽ ഉറങ്ങുകയായിരുന്ന ബിന്ദ പ്രസാദിനെ പ്രതി ആക്രമിക്കുകയായിരുന്നു. ബിന്ദപ്രസാദിന്റെ ഭാര്യയുമായി രാജ് കിഷോറിനുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിന്ദ പ്രസാദിനെ പലതവണ വെട്ടുകയും കഴുത്തറുക്കുകയും ചെയ്ത പ്രതി, മുഖം വികൃതമാക്കിയ ശേഷം മൂക്കും ചെവിയും അറുത്തെടുത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ സമീപത്തെ പാടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് വാട്ടർ ടാങ്ക് പരിസരത്തെ കട്ടിലിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിന്ദ പ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്.
Source link


