NEWS

‘ശബരിമലയിൽ യുവതികളെത്തിയത് അറിഞ്ഞത് ടിവിയിൽ; ചതിക്കപ്പെട്ടു’: വെളിപ്പെടുത്തലുമായി പത്മകുമാർ


പത്തനംതിട്ട ∙ ശബരിമല യുവതീപ്രവേശ സമയത്തു താൻ ചതിക്കപ്പെടുകയായിരുന്നെന്നു ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വെളിപ്പെടുത്തൽ. അതെല്ലാം അതതു ദിവസം തന്നെ ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ആത്മകഥയിലും പരാമർശിക്കുമെന്നാണു പത്മകുമാർ അടുത്ത സുഹൃത്തുക്കളോടു വെളിപ്പെടുത്തിയിരിക്കുന്നത്. ഇടതുസർക്കാർ യുവതീപ്രവേശനത്തിനു രഹസ്യനീക്കം നടത്തിയ ദിവസം എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും സന്ധ്യയോടെ ശബരിമലയിൽനിന്നു മാറ്റിയ ശേഷമാണു യുവതികളെ മല കയറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി വിളിപ്പിച്ചിരുന്നു. പുലർച്ചെ മൂന്നു മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നും ഇതിനു പിന്നിൽ ചില കരങ്ങൾ പ്രവർത്തിച്ചതായും അതെല്ലാം പുസ്തകത്തിൽ പറയുമെന്നും പത്മകുമാർ വെളിപ്പെടുത്തുന്നു.


Source link

Back to top button