NEWS

‘നമ്മുടെ വോട്ടും ബിജെപി ചോർത്തി’ ; സിപിഎം റിപ്പോർട്ട് : പാർട്ടി വോട്ട് ചോർന്നെന്ന് കുറ്റസമ്മതം


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് സിപിഎം സമ്മതിച്ചു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ കുറ്റസമ്മതം. ശക്തികേന്ദ്രങ്ങളിലടക്കം ബിജെപി മുന്നേറ്റം ഉണ്ടാക്കുന്നത് അതീവഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പു സംസ്ഥാന കമ്മിറ്റി നൽകി. എൽഡിഎഫിനെ തോൽപിക്കാനായി ബിജെപി യുഡിഎഫിനു വോട്ടുമറിച്ചു നൽകിയെന്ന പുറത്തെ ആരോപണം റിപ്പോർട്ടിലുണ്ട്. എന്നാൽ, സിപിഎമ്മിന്റെ രാഷ്ട്രീയ വോട്ടുകൾ ബിജെപിയിലേക്കു ചോരുന്നുണ്ടെന്ന ഏറ്റുപറച്ചിൽ നടക്കുന്നതു പാർട്ടിക്കുള്ളിലാണ്.ബിജെപി ജയിച്ച 3 സീറ്റുകളിലും എൽഡിഎഫിന്റെ വോട്ട് വലിയ തോതിൽ ചോർന്നത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആ സീറ്റുകളിൽ വോട്ടു കുറഞ്ഞത് ഇങ്ങനെയാണ്: ചാത്തന്നൂർ– 11,771, നേമം– 3623, കഴക്കൂട്ടം– 17,554. പാർട്ടി വോട്ടുകൾ നഷ്ടപ്പെട്ടതിന്റെയും ലഭിച്ചിരുന്ന മതനിരപേക്ഷ വോട്ടുകൾ കിട്ടാതെവന്നതിന്റെയും പ്രതിഫലനം ഇതിലുണ്ടെന്നാണു കണ്ടെത്തൽ.സ്ത്രീകൾക്കിടയിലും അവർ സ്വാധീനം ഉറപ്പിക്കുകയാണ്. മൂന്നാം ശക്തിയായി വളർന്നുവരാനുള്ള ബിജെപിയുടെ നീക്കം ചെറുക്കണം– സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.


Source link

Back to top button