NEWS
വീട്, പോസ്റ്റ് ഓഫിസ്, സ്വകാര്യ ആശുപത്രി; നിപ്പ രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്∙ രാമനാട്ടുകര നഗരസഭയിൽ നിപ്പ രോഗബാധ സ്ഥിരീകരിച്ച 43കാരനായ യുവാവ് മേയ് 30 മുതൽ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. നിലവിൽ രോഗിയുമായി അടുത്ത ബന്ധമുള്ള എല്ലാവരും ക്വാറന്റൈനിലാണ്. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ പറഞ്ഞു.മേയ് 30 മുതൽ ജൂൺ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂൺ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. ജൂൺ 3, 4, 5, 6 തീയതികളിൽ ഫറോക്ക് കോളജ് തപാൽ ഓഫിസ്, ജൂൺ 7, 8, 9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ സന്ദർശനം നടത്തി. നിപ്പ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ 77 പേരാണ് നിലവിൽ ഉള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 പേർ ബന്ധുക്കളും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലാണ് രോഗി ∙ ജൂൺ രണ്ട് : രാവിലെ 10 മുതൽ 10.30 വരെ – വീട്ടിൽനിന്ന് സ്വകാര്യകാറിൽ ഫറോക്ക് ചുങ്കത്തെ റെഡ് ക്രസന്റ് ആശുപത്രിയിലെ കാത്തിരിപ്പ് കേന്ദ്രം.
Source link


