BUSINESS

റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മുന്നേറ്റം; വരുമാനത്തിൽ ഒന്നാമത്


കൊച്ചി∙ കേരളത്തിൽ വരുമാനത്തിലും ഉപഭോക്താക്കളുടെ വളർച്ചനിരക്കിലും വൻ നേട്ടവുമായി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ 2025-26ലെ കണക്കുപ്രകാരമാണ് ജിയോയുടെ നേട്ടം. ടെലികോം മേഖലയിലെ പ്രധാന വളർച്ചാ സൂചികയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) വിഹിതത്തിലാണ് (ആർഎംഎസ്) ജിയോ ഒന്നാംസ്ഥാനത്തെത്തിയത്.2025-26ന്റെ നാലാം പാദത്തിൽ ജിയോയുടെ എജിആർ വിപണിവിഹിതം 32.8 ശതമാനമായി വർധിച്ചു. 868.16 കോടി രൂപയാണ് എജിആർ. മുൻവർഷത്തെ സമാനപാദത്തിൽ 796.59 കോടിയായിരുന്നു.കഴിഞ്ഞവർഷം സംസ്ഥാനത്ത് ജിയോ 5 ലക്ഷത്തിലധികം പുതിയ വരിക്കാരെയും സ്വന്തമാക്കി. ഇതിൽ 3.53 ലക്ഷം മൊബിലിറ്റി ഉപഭോക്താക്കളും 1.51 ലക്ഷം ഹോം ബ്രോഡ്ബാൻഡ് (ഫൈബർ) ഉപഭോക്താക്കളുമാണ്. മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5ജി സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സേവനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമുള്ള വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സേവനങ്ങളുടെ സ്വീകാര്യതയാണ് നേട്ടത്തിന് പിന്നിലെന്ന് കമ്പനി പ്രതികരിച്ചു.


Source link

Back to top button