NEWS
ബഹ്റൈനു നേരെ ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യങ്ങൾ തകർത്തെന്ന് പ്രതിരോധ സേന

മനാമ ∙ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കെ ബഹ്റൈനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ശത്രുതാപരമായ ആക്രമണങ്ങളെ ബഹ്റൈൻ പ്രതിരോധ സംവിധാനങ്ങൾ തടസ്സപ്പെടുത്തുകയും ആകാശത്തുതന്നെ നശിപ്പിക്കുകയും ചെയ്തതായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാധ്യമ ഉപദേശകൻ അറിയിച്ചു. ബഹ്റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയുടെ താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.തങ്ങളുടെ രാജ്യത്തിനു നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി. സൈന്യം നടത്തിയ ഈ ഡ്രോൺ ആക്രമണ തരംഗത്തിൽ യുഎസ് നാവികപ്പടയുടെ കമ്മ്യൂണിക്കേഷൻ ആന്റിനകളും പേട്രിയറ്റ് പ്രതിരോധ സംവിധാനത്തിന്റെ റഡാർ നിലയങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ പ്രമുഖ വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. ആക്രമണ പശ്ചാത്തലത്തിൽ ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് (എയർ റെയ്ഡ് അലർട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.
Source link


