NEWS

മന്ത്രി കെ. മുരളീധരൻ അറിയാൻ; ആവശ്യത്തിന് വാർഡുകളില്ല, രോഗികൾ നിലത്തു തന്നെ: ഇത് എത്ര നാൾ?


കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ 6 യൂണിറ്റുകളാണുള്ളത്. 6 യൂണിറ്റുകൾക്ക് കീഴിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി 12 വാർഡുകൾ വേണ്ടിടത്ത് അനുവദിച്ചത് 11 വാർഡുകൾ മാത്രം. ഇത്രയും വാർഡുകളിലായി 410 കട്ടിലുകൾ. എന്നാൽ, മെഡിസിൻ വിഭാഗത്തിൽ മാത്രം ഓരോ ദിവസവും 600– 650 വരെ രോഗികളാണ് കിടത്തി ചികിത്സയിലുള്ളത്. വാർഡിനോട് ചേർന്ന വരാന്തയിൽ ചെറിയ കട്ടിലുകളിട്ട് രോഗികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെയും ഇടമില്ലാത്തവരാണ് പ്രധാന വരാന്തയിലും അതിനോടും ചേർന്നും കിടക്കുന്നത്. ഇന്നലെ 7, 8, 4 വാർഡുകളോട് ചേർന്നാണ് രോഗികൾ നിലത്തു കിടന്നത്. പനിയും മറ്റു അനുബന്ധ രോഗങ്ങളുമായാണ് ഇവർ എത്തിയത്.നേരത്തെയുള്ള അത്യാഹിത വിഭാഗത്തിലും രോഗികളെ കിടത്തുന്നുണ്ടെങ്കിലും സ്ഥലം തികയാത്ത സാഹചര്യമാണ്. അവിടം പൂർണമായും ഉപയോഗപ്പെടുത്തണമെങ്കിൽ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കണം. മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളിൽ ഏറെ പേരും ചികിത്സ തേടുന്നത് മെഡിസിൻ വിഭാഗത്തിലാണ്. മെഡിസിൻ വിഭാഗവുമായി ബന്ധപ്പെട്ട് ഞായറാഴ്ച അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കുമായി മെഡിസിൻ വിഭാഗത്തിൽ ഒരു യൂണിറ്റു കൂടി ആരംഭിക്കണം. ഇതു സംബന്ധിച്ച പദ്ധതിയും നേരത്തെ സർക്കാരിലേക്കു സമർപ്പിച്ചതാണെങ്കിലും തീരുമാനമായിട്ടില്ല.മെഡിസിൻ വിഭാഗത്തിൽ നിലവിൽ ഒരു പ്രഫസറുടെയും 6 അസിസ്റ്റന്റ് പ്രഫസർമാരുടെയും ഒഴിവുണ്ട്. ഇതിൽ 3 അസിസ്റ്റന്റ് പ്രഫസർമാർ ദീർഘകാല അവധിയിലാണ്.ഇന്റർവെൻഷനൽ റേഡിയോളജിയെ പ്രത്യേക വിഭാഗമാക്കണം മെഡിക്കൽ കോളജ് ഇന്റർവെൻഷൻ റേഡിയോളജി വിഭാഗത്തിൽ ആകെയുള്ളത് ഒരു ‍ഡോക്ടർമാർ. ഒരു ഇന്റർവെൻഷൻ റേഡിയോളജിസ്റ്റിനെ കൂടി ഇവിടെ നിയമിക്കണം. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിനു രൂപ ചെലവു വരുന്ന അത്യാധുനിക ചികിത്സകളാണ് ഇവിടെ സൗജന്യമായോ കുറഞ്ഞു നിരക്കിലോ ലഭ്യമാക്കുന്നത്. 7 വർഷമായി ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഇന്റർവെൻഷനൽ റേഡിയോളജി പ്രവർത്തിക്കുന്നത്. ഒരു ഡോക്ടറാണ് ഒപിയിൽ രോഗികളെ നോക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതുമെല്ലാം.


Source link

Back to top button