NEWS
ഹോർമുസിൽ ഇറാന്റെ ഡ്രോണുകൾ യുഎസ് വെടിവച്ചിട്ടു; ചർച്ചകൾ അനിശ്ചിതത്വത്തിൽ

വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം. സംഘർഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഇന്ന് ടെഹ്റാനിലെത്തും.ഏപ്രിൽ 8ലെ വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും സംഘർഷം ലഘൂകരിക്കാൻ അവർക്ക് ഉദ്ദേശ്യമില്ലെന്നാണ് ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങൾ തെളിയിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതിനിടെ, സൈനിക വാഹനത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 3 സൈനികരുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടതായി ലബനൻ സൈന്യം അറിയിച്ചു.
Source link


