NEWS

ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർഥ ബന്ധത്തിന്റെ കഥ: അഖിൽ മാരാർ


ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് അഖിൽ മാരാർ. കേസിൽ പ്രതികളായ ആളുകളുടെ വീടിന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തിയായിരുന്നു അഖിലിന്റെ പരിഹാസം. പാവങ്ങളായ ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാർട്ടി അടിമകൾ ആക്കി പാർട്ടി വളർത്തുന്ന ഇവരെ കണ്ടു വളർന്നതാണ് തന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണമെന്നും അഖിൽ തുറന്നടിച്ചു.‘‘ഇ.ഡിയെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു. ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർത്ഥ ബന്ധത്തിന്റെ കഥ.എനിക്കെന്താ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇത് തന്നെയാണ്.. പാവങ്ങളെയും ,ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാർട്ടി അടിമകൾ ആക്കി പാർട്ടി വളർത്തുന്ന ഇവരെ കണ്ടു വളർന്നതാണ് എന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാരണം.’’–അഖിൽ മാരാരുടെ വാക്കുകൾ.


Source link

Back to top button