NEWS

അൻസിബയുടെ ആരോപണം നിഷേധിച്ച് ലക്ഷ്മി പ്രിയ

കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ‘അമ്മ” വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അൻസിബയുടെ ആരോപണങ്ങൾ തെറ്റാണെന്ന് ലക്ഷ്മി പ്രിയ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ ആർ. മനോജ് കുമാറിനെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ കൈമാറുകയും ചെയ്തു. ലക്ഷ്മി പ്രിയയുടെ ഭർത്താവിനോട് ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്.ഐ രേഷ്മയുടെയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഈ ആഴ്ച തന്നെ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകും.


Source link
NEWS

Back to top button