AUTO

യുവാവിന്റെ ജീവിതം മാറ്റിമറിച്ചത് വാടകയ്‌ക്കെടുത്ത ഇലക്ട്രിക് സ്കൂട്ടർ! മാസം 45,000 രൂപ വരുമാനം


ഇന്ത്യൻ നഗരങ്ങളിലെ തെരുവുകളിൽ ഇന്ന് നിശബ്ദമായ ഒരു വിപ്ലവം നടക്കുന്നുണ്ട്. അത് കേവലം പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടേത് മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് യുവാക്കളുടെ ജീവിതം മാറ്റിമറിക്കുന്ന വലിയൊരു സാമ്പത്തിക കുതിച്ചുചാട്ടത്തിന്റേത് കൂടിയാണ്. ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പായ ‘സിപ്പ് ഇലക്ട്രിക്കിന്റെ’ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ആകാശ് ഗുപ്ത പങ്കുവച്ച ഒരു റോഡ് സൈഡ് സംഭാഷണം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.ഇന്ന് വിവിധ ഇ–കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കായി ഓർഡറുകൾ എത്തിച്ചു നൽകുന്നതിലൂടെ മികച്ച വരുമാനമാണ് ഈ യുവാവ് നേടുന്നത്. 1500 രൂപയാണ് യുവാവിന്റെ പ്രതിദിന ശരാശരി വരുമാനം. 2100 രൂപയാണ് ഒരു ആഴ്ചത്തേക്ക് വാഹനത്തിന്റെ വാടക. പ്രതിമാസ 45,000 രൂപ വരെയാണ് യുവാവ് ഇന്ന് സമ്പാദിക്കുന്നത്. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഫിറോസാബാദിലുള്ള കുടുംബത്തിന്റെ ചെലവുകൾക്കായി നാട്ടിലേക്ക് അയക്കുകയാണെന്ന് യുവാവ് പുഞ്ചിരിയോടെ പറയുന്നു.∙ ഗിഗ് ഇക്കണോമിയും ഇവി വാടകയും∙ സിപ്പ് ഇലക്ട്രിക്ഇന്ത്യയിലെ ഡെലിവറി സേവനങ്ങൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ വാടകയ്ക്ക് നൽകുന്ന രാജ്യത്തെ മുൻനിര പ്ലാറ്റ്‌ഫോമാണ് സിപ്പ് ഇലക്ട്രിക്. സ്വിഗി, സൊമാറ്റോ, സെപ്‌റ്റോ, ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ട് തുടങ്ങി കമ്പനികളുടെ ഡെലിവറി പങ്കാളികൾക്കായി ഈ സേവനം ലഭ്യമാണ്. ദിവസവും അല്ലെങ്കിൽ ആഴ്ചതോറും വാടകയ്ക്ക് ഇ–സ്കൂട്ടറുകൾ ലഭിക്കും. കൂടാതെ, വാഹനം കേടായാൽ കമ്പനി തന്നെ സർവീസ് നൽകുന്നു. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ലക്നൗ, ജയ്പുർ എന്നിവയുൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ നഗരങ്ങളിലാണ് സിപ്പ് ഇലക്ട്രിക്കിന്റെ പ്രവർത്തനം.


Source link

Back to top button