NEWS

വീണയുടെ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് സിഎംആർഎൽ


തിരുവനന്തപുരം ∙ ടി. വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് സിഎംആർഎൽ കമ്പനിയായിരുന്നുവെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു. കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്കു മാത്രം 2016–17 മുതൽ 2020–21 വരെ സിഎംആർഎൽ നൽകിയത് 2.07 കോടിയാണ്. എക്സാലോജിക്കിന് 2017–18, 2018–19 സാമ്പത്തിക വർഷത്തിലായി 71 ലക്ഷവും നൽകി.വീണയും എക്സാലോജിക്കുമായുള്ള കരാറുകൾ സിഎംആർഎലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അറിഞ്ഞിട്ടില്ല. വീണയും സിഎംആർഎലുമായി 2017 മാർച്ച് മു തൽ 2020 ജൂൺ വരെ 93 ഇമെയിലുകൾ അയച്ചതിന്റെ ഉള്ളടക്കം പണമിടപാട് സംബന്ധിച്ച ഇൻവോയ്സ് മാത്രമായിരുന്നു. കമ്പനിക്കു നൽകുന്ന സേവനത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായിരുന്നില്ല. സിഎംആർഎലിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്ന 2019 ജനുവരിയോടെ എക്സാലോജിക്കിന്റെ ഇൻവോയ്സുകൾ ഫയലിൽ രേഖപ്പെടുത്തുന്നതു സിഎംആർഎൽ അവസാനിപ്പിച്ചു. എന്നാൽ, ഐടി കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്ക് 2020 ഏപ്രിൽ വരെ ഇൻവോയ്സ് അനുസരിച്ചു പണം നൽകി. പ്രധാന വരുമാനം നിലച്ചതിനാലാകാം, 2021-22 ആയപ്പോഴേക്കും എക്സാലോജിക് നഷ്ടത്തിലായി.


Source link

Back to top button