NEWS
ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ല: നിർണായക റിപ്പോർട്ട് എസ്ഐടിക്ക്

തിരുവനന്തപുരം∙ ശബരിമല സ്വര്‍ണകൊള്ള കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് എസ്ഐടിക്കു ലഭിച്ചു. സ്വര്‍ണം പൂശാന്‍ പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടാണ് എസ്ഐടിക്കു ലഭിച്ചിരിക്കുന്നത്. ജംഷഡ്പുരിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നാണ് 36 സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നത്. കട്ടിളപാളികള്‍ മാറ്റിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. എക്സ്റേ ഫ്ളൂറസെന്‍സ് സ്പെക്ട്രോസ്കോപി, ഇന്ഡക്ടീവ്ലി കപ്പിള്‍ഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്ടിക്കല്‍ എമിഷന്‍ സ്പെക്ട്രോസ്കോപി എന്നീ പരിശോധനകളാണ് ലാബില്‍ നടത്തിയത്.
Source link


