NEWS

നീറ്റ് നടത്തിപ്പിന് വ്യോമസേനയും? പ്രതിരോധമന്ത്രിയുടെ വീട്ടിൽ ചർച്ച; സമൂഹമാധ്യമങ്ങളിൽ ട്രോൾവർഷം


ന്യൂഡൽഹി ∙ നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പർ അച്ചടിശാലയിൽനിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടാൻ കേന്ദ്ര നീക്കം. ഇതുവരെ തപാലിലാണ് ചോദ്യപ്പേപ്പറുകൾ എത്തിച്ചിരുന്നത്. ഈ ഘട്ടത്തിലെ ചോദ്യച്ചോർച്ച ഒഴിവാക്കാനാണ് പുതിയ രീതി പരിഗണിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസാകും അന്തിമ തീരുമാനമെടുക്കുക എന്നാണു വിവരം.ഇത്തവണത്തെ പരീക്ഷയിൽ ചോദ്യം ചോർന്നത് നടത്തിപ്പുചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസിയുമായി (എൻടിഎ) ബന്ധപ്പെട്ട അധ്യാപകരിൽനിന്നു തന്നെയായതിനാലാണ് പുതിയ നീക്കത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നത്. ജൂൺ 21നുള്ള പുനഃപരീക്ഷയുടെ ചുമതല എൻടിഎയ്ക്കു തന്നെയാണു താനും.


Source link

Back to top button