NEWS
സർക്കാരിന്റെ ആ ഗൂർഖ വാഹനം തിരികെ എത്തിയില്ല; അന്വേഷണത്തിൽ കണ്ടെത്തി: സ്വകാര്യ വാഹന വർക് ഷോപ്പിലായിട്ട് മാസങ്ങൾ

അടിമാലി ∙ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ ആവശ്യങ്ങൾക്കു വേണ്ടി 2022ൽ പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ചു നൽകിയ ജീപ്പ് (ഗൂർഖ) അടിമാലിയിലെ സ്വകാര്യ വാഹന വർക് ഷോപ്പിലായിട്ട് മാസങ്ങൾ പിന്നിടുന്നു. മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന്റെ നിയന്ത്രണത്തിലായിരുന്ന വാഹനം ഒരു വർഷം മുൻപ് സർക്കാരിന്റെ റവന്യു റിക്കവറി ആവശ്യങ്ങൾക്കു വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ദേവികുളം താലൂക്ക് ഓഫിസിന് വിട്ടു നൽകുകയായിരുന്നു.ഗതാഗത സൗകര്യം അന്യമായ ഇടമലക്കുടിയുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് വാഹനം ഉപയോഗിച്ചിരുന്നത്. പെട്ടിമുടിയിൽ ഇടമലക്കുടിക്കുള്ള പാതയിൽ ഇഡലിപ്പാറ വരെ വാഹനം എത്തിയിരുന്നു. ഉദ്യോഗസ്ഥരും മറ്റും ഇവിടേക്ക് എത്തുന്നതിന് ഈ വാഹനമാണ് ഉപയോഗിച്ചിരുന്നത്. ഇതോടൊപ്പം മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന്റെ പരിധിയിലുള്ള ഉന്നതികളിലേക്കും ട്രൈബൽ ഹോസ്റ്റലുകളുടെ ആവശ്യത്തിനും ഈ വാഹനമാണ് ഉപയോഗിച്ചിരുന്നത്. ഇതിനിടെയാണ് 2015 മാർച്ചിൽ അടിമാലി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നിന്നുള്ള ആവശ്യപ്രകാരം വാഹനം താൽക്കാലികമായി റവന്യു വകുപ്പിന് റിക്കവറി ആവശ്യത്തിന് വിട്ടുനൽകിയത്.
Source link


