NEWS

‘റെയ്‍ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അംഗീകരിക്കാനാവില്ല’


കോട്ടയം∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്‍സമെന്റ് റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന സൂചന ലഭിച്ചിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. പിണറായിയിലും കോഴിക്കോടും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. എന്നാൽ തിരുവനന്തപുരത്ത് ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന് ഒരു സൂചനയും കേരള സർക്കാരിനോ, പൊലീസിനോ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള ഒരു സൂചനയും റെയ്ഡ് തുടങ്ങിയ ശേഷവും നൽകിയിരുന്നില്ല. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ പ്രതിഷേധിക്കുന്നതറിഞ്ഞ് പൊലീസ് സ്വമേധയാ എത്തുകയായിരുന്നു. പിണറായിയിലും കോഴിക്കോടും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇ.ഡി ഉദ്യോഗസ്ഥന്മാർ പരിശോധന കഴിഞ്ഞ് തിരിച്ചു പോയി. എന്നാൽ തിരുവനന്തപുരത്ത് ആസൂത്രിതമായ അക്രമമാണ് ഉണ്ടായത്. അവിടെയെങ്ങും ഉണ്ടാകാത്ത സംഘർഷം എങ്ങനെയാണ് തിരുവനന്തപുരത്ത് ഉണ്ടായത്?  തിരുവനന്തപുരത്ത് ബോധപൂർവ്വമായി അക്രമം നടത്തുക എന്ന ലക്ഷ്യം സിപിഎമ്മിനുണ്ടായിരുന്നു എന്നുവേണം കരുതാൻ. പ്രകടനം നടത്തുന്നതിന് ആരും എതിരല്ല. പ്രതിഷേധിക്കുന്നതിനും എതിരല്ല. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. അന്വേഷിക്കാൻ വന്ന ഇ.ഡി ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുക, മൂന്ന് കാറുകൾ തല്ലി തകർക്കുക തുടങ്ങിയവയൊന്നും അംഗീകരിക്കാൻ കഴിയുന്നതല്ല.  ഗൂഢാലോചനയാണ് തിരുവനന്തപുരത്ത് നടന്നത്. നിയമവാഴ്ച തകർക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഒന്ന് യൂണിവേഴ്സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും ഇപ്പോൾ ഇതും. കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘർഷം ഉണ്ടാക്കുന്നത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.


Source link

Back to top button