NEWS
‘മറ്റെല്ലാവരെയും പോലെ പെരുമാറണം; ഇല്ലെങ്കിൽ തകർത്ത് കളയും’: ഒമാനോട് ട്രംപ്

വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് സംസാരിക്കവേ ഒമാന് കർശനമായ മുന്നറിയിപ്പ് നൽകുകയായിരുന്നു ട്രംപ്. ‘‘ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്. രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല’’ – ട്രംപ് പറഞ്ഞു. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല. രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം. അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും’’ – ട്രംപ് വിശദീകരിച്ചു.
Source link


