NEWS

മതനിരപേക്ഷതയ്ക്കായി ജീവൻ നൽകാനും തയ്യാർ: റിയാസ്

1

കോഴിക്കോട്: മതനിരപേക്ഷതയ്ക്കായി ജീവൻ നൽകാനും തയ്യാറാണെന്ന് മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ. രാവിലെ മുതൽ പരിശോധനയാണ്. ഒന്നും കിട്ടിയില്ലല്ലോ. എത്ര ഇ.ഡി.വന്നാലും പേടിയില്ലെന്നും കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ ഇ.ഡി റെയ്ഡിനുശേഷം റിയാസ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ പാർട്ടി ഓഫീസിലുണ്ടായിരുന്നു. അവർക്ക് തടസം ഉണ്ടാക്കാതിരിക്കാനാണ് വീട്ടിലെത്താതിരുന്നത്. സംഘപരിവാറിനെതിരെ നിലപാടെടുക്കുന്നവരെ ഇല്ലായ്മ ചെയ്യുകയെന്നത് അവരുടെ നയമാണ്. അതിനൊന്നും കീഴടങ്ങില്ല. റെയ്ഡ് തുടങ്ങിയ സമയത്ത് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു- ‘ വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ,​ സംഘപരിവാറിനു മുൻപിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.’


Source link
NEWS

Back to top button