NEWS

പ്ലസ് ടു വിജയം 77.97% വി.എച്ച്.എസ്.ഇ 72.49 %

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ 77.97ശതമാനം വിജയം. മുൻ വർഷത്തേക്കാൾ 0.16 ശതമാനത്തിന്റെ (2025ൽ 77.81%) വർദ്ധനവ്. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 3,72,423 വിദ്യാർത്ഥികളിൽ 2,90,381 പേർ വിജയിച്ചു. 60 പേർ ഫുൾ മാർക്ക് (1200/1200)നേടി. ഇതിൽ 50ഉം പെൺകുട്ടികളാണ്. 30,561 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ്. 23,095 പേർ പെൺകുട്ടികളും 7,466 പേർ ആൺകുട്ടികളുമാണ്.

സയൻസ് 84.52 ശതമാനം, ഹ്യുമാനിറ്റീസ് 66.38, കൊമേഴ്സ് 74.74 എന്നിങ്ങനെയാണ് വിജയം. നൂറുശതമാനം വിജയം നേടിയത് 76 സ്‌കൂളുകൾ. വി.എച്ച്.എസ്.ഇയിൽ 72.49 ശതമാനമാണ് വിജയം. സേ പരീക്ഷ ജൂൺ 29 മുതൽ ജൂലായ് 3 വരെ. അപേക്ഷ ഫൈനില്ലാതെ ജൂൺ ഒന്നുവരെ നൽകാം.

ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ വിജയം- 84.64%. കുറവ് കാസർകോഡ്- 71.72%. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്- 4,621 വിദ്യാർത്ഥികൾ.


Source link
NEWS

Back to top button