NEWS

‘ഇന്ത്യയിൽ എബോള കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല; നിരീക്ഷണവും പരിശോധനയും ശക്തമാക്കും’


ന്യൂഡൽഹി∙ രാജ്യത്ത് ഇതുവരെ എബോള വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചത്. രോഗബാധ തടയുന്നതിനായി സ്വീകരിച്ച തയാറെടുപ്പുകൾ മന്ത്രി വിലയിരുത്തി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി സ്ഥലങ്ങൾ തുടങ്ങി രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധന നടത്താൻ മന്ത്രി നിർദേശം നൽകി. എബോള കേസുകളുടെ പശ്ചാത്തലത്തിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനും (ICMR) നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനും (NCDC) നിർദേശം നൽകിയിട്ടുണ്ട്. എബോള ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.


Source link

Back to top button