NEWS

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള മന്ത്രിസഭാ ശുപാർശ അംഗീകരിച്ച് പിഎസ്‌സി. മേയ് 25 നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. 30,845 ഉദ്യോഗാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്.

ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ്‌സി സർക്കാർ ശുപാർശ അംഗീകരിക്കുമോയെന്ന് സംശയിച്ചിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല എന്നത് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാണ്.

പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക് പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക് പട്ടികകൾക്കും അധികകാലാവധി ലഭിക്കും.


Source link
NEWS

Back to top button