test del 4 copy of del 3
കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി: മുൻമന്ത്രി റോഷിക്കെതിരായ പരാതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം

തൊടുപുഴ ∙ കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ അഴിമതിയും ടെൻഡർ നടപടികളിൽ വീഴ്ചയും നടന്നതായി ചൂണ്ടിക്കാട്ടി മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെയുള്ള പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽനിന്നു നിർദേശം. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നൽകിയ പരാതിയിലാണു നടപടി. വിജിലൻസ് ആസ്ഥാനത്തു ലഭിച്ച പരാതിയിൽ കഴമ്പുണ്ടോയെന്ന പരിശോധനയാണിത്. സർക്കാരിന് നഷ്ടവും സ്വകാര്യ ഏജൻസിക്ക് വൻ ലാഭവും ലഭിക്കുന്ന രീതിയിലാണു ടെൻഡർ നടത്തിയതെന്നാണു പരാതി. ലാഭത്തിന്റെ 3.5 % മാത്രം സർക്കാരിനും ബാക്കി 96.5% സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷത്തെ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്കു കൈമാറിയത്.അന്വേഷണത്തിന് സ്വാഗതം: റോഷി സർക്കാരിന് ഒരു പൈസ പോലും ചെലവില്ലാത്ത, പൊതു–സ്വകാര്യ മാതൃകയിലുള്ള പദ്ധതിയാണിതെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുടെ മുഴുവൻ നിർമാണച്ചെലവും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനിയാണു വഹിക്കുന്നത്.പദ്ധതിപ്രദേശം 30 വർഷത്തേക്കു പാട്ടത്തിനു നൽകുക മാത്രമാണു സർക്കാർ ചെയ്തത്. പദ്ധതിക്കായി പലതവണ താൽപര്യപത്രം ക്ഷണിച്ചതിൽ അപാകതയില്ല. നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. 2 വർഷത്തിനകം നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുന്ന പദ്ധതി, 30 വർഷത്തിനു ശേഷം സർക്കാരിനു കൈമാറും. ഇതോടെ 116 കോടിയുടെ ആസ്തിയും പദ്ധതിയിൽ നിന്നുള്ള മുഴുവൻ വരുമാനവും സർക്കാരിനു സ്വന്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link


